Saturday, September 24, 2011

കവിത - ദൃശ്യവൽക്കരിക്കുന്നു .

വിദ്യാരംഗം ശിൽ‌പ്പശാല. (സംഗീതമേജീവിതം , നാട്ടകം)

പി. റ്റി.എ പ്രസിഡന്റ് അബ്ദുൾ മജീദ് വിദ്യാരംഗം ശില്പശാല ഉദ്ഘാടനം ചെയ്യുന്നു .

കന്നിക്കൊയ്ത്ത് ക്യാൻ വാസിൽ . . . . . .

“ഹാ ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്തുവാൻ”

ഷിജിന്റെ- ക്യാൻ വാസ്

Wednesday, September 21, 2011

സംഗീതവും ജീവിതവും

വിദ്യാരംഗം ശിൽ‌പ്പശാല. (സംഗീതമേജീവിതം , നാട്ടകം)


വെട്ടത്തുർ ഗവ ഹയർസെക്കന്ററിസ്ക്കൂളിൽ , വിദ്യാരംഗം കലാസാഹിത്യവേദി
സംഘടിപ്പിച്ച “ സംഗീതമേജീവിതം” ശിൽ‌പ്പശാല അറിവിന്റെയും
ആസ്വാദനത്തിന്റെയും പുത്തൻ തലങ്ങളിലേക്ക് കുട്ടികളെ നയിക്കുതായിരുന്നു.
. സംഗീതവും ജീവിതവും തമ്മിലുള്ള ബന്ധം ഹിന്ദുസ്ഥാനി , കർണാട്ടിക് ,
സംഗീതത്തിന്റെ സോദാ ഹരണാവതരണത്തിലൂടെ ആസ്വാദ്യകരമാക്കിയത് , ശ്രീമതി . എ
.വിജയകുമാരിറ്റീച്ചറായിരുന്നു . തുടർന്ന് 8,9,10 ക്ലാസ്സുകളിലെ
കവിതകളുടെ കൊറിയോഗ്രഫി ചെയ്യൂന്ന പ്രവർത്തനത്തിലും ടീച്ചർ ആവേശമായി .
മലയാളത്തിന്റെ പ്രസിദ്ധകവികളുടെ കവിതകൾ ഈരീതിയിൽ
അവതരിപ്പിച്ചത് നവ്യാനുഭവമായി .
.

,
ഉച്ചക്കുശേഷം നാടകക്കളരിയായ “നാട്ടകം’ പരിപാടിയിൽ
കുട്ടികൾ 8, 9, 10 ക്ലാസ്സുകളിലെ കഥകൾ കാലിക പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ
(നാടിന്റെ അകം) നാടകം നിർമ്മിച്ച് അവതരിപ്പിച്ചു . വളർന്നുവരുന്ന
അന്ധവിശ്വാസവും, സ്ത്രീകളും, കുട്ടികളും, ദരിദ്രരും നേരിടുന്ന അവഗണനയും
എല്ലാം സമകാലികസമൂഹത്തിന്റെ നേർക്കാഴ്ച്ചകളായി . “ നാട്ടക“ത്തിനു
കുട്ടികളെ നയിച്ചത് ശ്രി ജയപ്രകാശ് മാസ്റ്റർ ആയിരുന്നു .

വിദ്യഭ്യാസത്തിലെ ജ്ഞാന നിർമിതിയടക്കമുള്ള പുത്തൻ പ്രവണതകൾ ക്ലാസ്തലത്തിലും സ്കൂൾ
തലത്തിലും നടപ്പിലാക്കുന്ന ഈ ശിൽ‌പ്പശാല ഉദ്ഘാടനം ചെയ്തത് പി.റ്റി എ
പ്രസിഡന്റ് ശ്രീ. അബ്ദുൾ മജീദും , ആദ്ധ്യക്ഷം വഹിച്ചത് വാർഡ് മെമ്പറായ എം
. സൈദലവി മാസ്റ്ററുമാണ് . വിദ്യാരംഗം ചെയർപേഴ്സൺ സുമയ്യറ്റീച്ചർ സ്വാഗതം
പറഞ്ഞു . കൺ വീനർ ഐശ്വര്യ എം റിപ്പോർട് അവതരിപ്പിച്ചു . അധ്യാപകരായ, കെ .എ . ജാന കി, ആശിസ് , ഫിലിം
ക്ലബ് കൺ വീനർ രാധാകൃ ഷ്ണൻ എന്നിവർ പങ്കെടുത്തു .