Wednesday, February 9, 2011

മുഹ്സിന പറയുന്നു

സ്കൂളിൽ നടന്ന ഫിലിം ഫെസ്റ്റിവൽ വേറിട്ട ഒരു അനുഭവമായിരുന്നു. നൈറ്റ് ആന്റ് ഫോഗ് , പ്രിന്റെഡ് റെയിൻബൊ, ഇവ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു . വീട്ടിൽ ദിവസവും കാണുന്ന സിനിമകളിൽ നിന്ന് തികച്ചും വ്യത്യാസം.......ഇങ്ങനത്തെ അവസരങ്ങളിനിയുമുണ്ടാകട്ടെ......... മുഹ്സിന 8 -ആം തരം.

Monday, February 7, 2011

ഞാൻ കണ്ട സിനിമ


(ഇന്നത്തെ ഫിലിം ഫെസ്റ്റിവലിൽ വരാതിരുന്നാൽ അതുജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാകുമായിരുന്നു . കാണിച്ചേ എല്ലാസിനിമകളുംനല്ലതയിരുന്നുവെങ്കിലും ഗീതാഞ്ജാലി റാവുവിന്റെ പ്രിന്റെഡ് റെയിൻ ബൊ എന്ന ആനിമേഷൻ ചിത്രം എന്നെ വല്ലാതെ വേറിട്ടൊരു അനുഭവമായിരുന്നു. ) വിരസമായ നഗരജീവിതത്തിനിടയിൽ വർണ്ണ്ശബളമായതീപ്പെട്ടിക്കൂടുകളെ സ്നേഹിച്ച് തന്റെ ഫാന്റസികൽ നെയ്തൂകൂട്ടുന്ന സ്ത്രീ- അതാണു ഗീതാഞലിറാവുവിന്റെ“ പ്രിന്റെഡ് റെയിൻബൊ”.കാൻ ഫെസ്റ്റിവലിൽ സമ്മാനിതമായ ആനിമേഷൻ ചിത്രമാണിത്. കഥ തുടങ്ങുന്നത് മഴയുള്ള ഒരു ദിവസമാണ് . തന്റെ പൂച്ച് കുറുകെ ചാടുമ്പോൾ പതിവു പോലെ എണീക്കുകയാണ് .തന്റെ പതിവു ജോലികളുടെ തനിയാവർത്തനങ്ങളും ആഎകാന്തതയും ഉണ്ടാക്കുന്ന മടുപ്പ് നമ്മിലേക്കും പകർന്നു നൽകാപ്പെടുന്നു . പണികളെല്ലാം കഴിഞ്ഞ് അവർ മറ്റ് ഫ്ലാറ്റ് റൂമുകളിലേക്ക് നോക്കി നിൽക്കുകയാണ് .മുകളിലെ ആൾ ചെടിക്കു വെള്ളമൊഴിക്കുമ്പോൽ താഴത്തെ ആൾ കുട പിടിച്ചിരിക്കുന്നതും മട്ടുപ്പവിലേ ഇത്തിരി സ്ഥലത്ത് കുട്ടികൾക്രിക്കറ്റു കളിക്കുന്നതും ആദ്യം നമ്മെ രസിപ്പിക്കുമെങ്കിലും ഒന്നോർത്താൽ എത്ര ദയനീയമാണ് ആ നാലു ചുമരുകൾക്കിടയിലെ ജീവിതം ! മഴ ശക്തമാകുമ്പോൾ അവർ പെട്ടി തുറന്ന് തീപ്പെട്ടിക്കൂറ്ടുകൾ പുറത്തെടുക്കുകയാണ് . അ തിലെ വള്ളത്തിന്റെ ചിത്രം ഒട്ടനവധി കാഴ്ച്കകളിലേക്കും അനുഭവങ്ങളിലേക്കും കടന്നു ചെല്ലുന്നു . അവരെത്രമാത്രം ഒരു ഗ്രമീണ ജീവിതം കൊതിക്കുന്നു ! അതിനിടയിലാണു തീപ്പെട്ടി ഭാഗം വെക്കാനായി ഒരാൾ കടന്നു വരുന്നത് . പിറ്റേ ഇതെ കാഴ്ചകൾ കണ്ടിരിക്കെ അയാൾ കടന്നുവരുമ്പോൾ ആ സ്ത്രീ യാത്രയായിക്കഴിഞ്ഞിരിക്കുന്നു . ഒരനിമെഷൻ ചിത്രത്തിന് ഇത്രയധികം ആശയങ്ങൾ തരാൻ കഴിഞ്ഞു . പശ്ചാത്തലശബ്ദം കൊണ്ടും ആവിഷ്കാരരീതികൊണ്ടും എത്ര ആകർഷകം! ഒരു നല്ല കാഴ്ച്ചാനുഭവം............നന്ദി........... ഐശ്വര്യ എം 8)

Sunday, February 6, 2011

ഹരിതഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹരിതംചലച്ചിത്രമേള മികച്ച സിനിമകൾ കാണാ‍ൻ അവസരമൊരുക്കി. പെരിന്തൽമണ്ണവിദ്യഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഇ.ഹംസഹാജി ഉദ്ഘാടനം നിർവഹിച്ചു. സിനിമാനിരൂപകനും ഫിലിം സൊസൈറ്റി റീജിയനൽ ചെയർമാനുമായ മധുജനാർദ്ദനൻ ചർച്ച നയിച്ചു . ദി നൈറ്റ് ആന്റ് ഫൊഗ്,ദിറെഡ് ബലൂൺ,പ്രിന്റെഡ് റെയിൻബൊ,ദി ബ്രിഡ്ജ് പുറംകാഴ്ചകൾ,ഓഫ് സീസൺ,മകൾ(കേരള കഫെ) എർത് സോംഗ്,നർമ്മദസോംഗ്,കാവൽ,ഒരു മനുഷ്യൻ,..........തുടങ്ങിയ സിനിമകൾ വേറിട്ടഒരു അനുഭവമായി.... ഈ സിനിമാനുഭവങ്ങളെക്കുറിച്ച് കുട്ടികൾ തന്നെ ഉടൻ എഴുതുന്നതാണ് .


Saturday, January 29, 2011

pta vice M gopalan and Hm K M subhadra address the pupil.....


റിപ്പബ്ലിക് ദിനത്തിലെ ആരോഗ്യ പ്രവർത്തനങ്ങൾ



ഡൊക്ട്രർമാർ പരിശോധിക്കുന്നു...
കേരളത്തിൽ ഒരു ചെറിയ ശതമാനം കട്ടികൾക് മാത്രമാണു ആരോഗ്യക്ഷമതയുള്ളത് . റിപ്പബ്ലിക് ദിനത്തിൽ ഒരു മെഡിക്കൽ കാമ്പ് നടത്തിയതും ഇന്നത്തെ തെറ്റായ ആരോഗ്യസങ്കലാങ്ങളെ ഒരുമിച്ചിരുന്ന് ചിന്തിക്കുന്നതിനു കുട്ടികളെയും രക്ഷിതാക്കളെയും വളരെ സഹായിച്ചു . മാത്രമല്ല , അലോപ്പതി, ആയുർവേദം ,അക്യു പങ്ചർ , നാചുറോപതി ,ഹൊമിയോപതി ,തുടങ്ങിയ വ്യത്യസ്തമായ ചികിത്സാ‍രീതികളെക്കുറിച്ച് അറിയുന്നതിനും അതാതു തെരഞ്ഞെടുക്കുന്നതിനും ... സാധിച്ചു . ഡോ: തായു മാനവൻ (കൊവൈ) ഡോ; പ്രവീൺകുമാർ .ഡോ.ഷാ ജിചക്കൊ ,ഡൊ: കമാൽ പാഷ .എന്നിവരുടെ ക്ളാസ്സിനുശേഷം രോഗ പരിശോധന നടത്തി.

Wednesday, January 26, 2011

പൊങ്ങുക പൊങ്ങുകപൊൻ കൊടിയേ......(62 -ആം റിപ്പബ്ലിക് ദിനം)