Monday, February 7, 2011

ഞാൻ കണ്ട സിനിമ


(ഇന്നത്തെ ഫിലിം ഫെസ്റ്റിവലിൽ വരാതിരുന്നാൽ അതുജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാകുമായിരുന്നു . കാണിച്ചേ എല്ലാസിനിമകളുംനല്ലതയിരുന്നുവെങ്കിലും ഗീതാഞ്ജാലി റാവുവിന്റെ പ്രിന്റെഡ് റെയിൻ ബൊ എന്ന ആനിമേഷൻ ചിത്രം എന്നെ വല്ലാതെ വേറിട്ടൊരു അനുഭവമായിരുന്നു. ) വിരസമായ നഗരജീവിതത്തിനിടയിൽ വർണ്ണ്ശബളമായതീപ്പെട്ടിക്കൂടുകളെ സ്നേഹിച്ച് തന്റെ ഫാന്റസികൽ നെയ്തൂകൂട്ടുന്ന സ്ത്രീ- അതാണു ഗീതാഞലിറാവുവിന്റെ“ പ്രിന്റെഡ് റെയിൻബൊ”.കാൻ ഫെസ്റ്റിവലിൽ സമ്മാനിതമായ ആനിമേഷൻ ചിത്രമാണിത്. കഥ തുടങ്ങുന്നത് മഴയുള്ള ഒരു ദിവസമാണ് . തന്റെ പൂച്ച് കുറുകെ ചാടുമ്പോൾ പതിവു പോലെ എണീക്കുകയാണ് .തന്റെ പതിവു ജോലികളുടെ തനിയാവർത്തനങ്ങളും ആഎകാന്തതയും ഉണ്ടാക്കുന്ന മടുപ്പ് നമ്മിലേക്കും പകർന്നു നൽകാപ്പെടുന്നു . പണികളെല്ലാം കഴിഞ്ഞ് അവർ മറ്റ് ഫ്ലാറ്റ് റൂമുകളിലേക്ക് നോക്കി നിൽക്കുകയാണ് .മുകളിലെ ആൾ ചെടിക്കു വെള്ളമൊഴിക്കുമ്പോൽ താഴത്തെ ആൾ കുട പിടിച്ചിരിക്കുന്നതും മട്ടുപ്പവിലേ ഇത്തിരി സ്ഥലത്ത് കുട്ടികൾക്രിക്കറ്റു കളിക്കുന്നതും ആദ്യം നമ്മെ രസിപ്പിക്കുമെങ്കിലും ഒന്നോർത്താൽ എത്ര ദയനീയമാണ് ആ നാലു ചുമരുകൾക്കിടയിലെ ജീവിതം ! മഴ ശക്തമാകുമ്പോൾ അവർ പെട്ടി തുറന്ന് തീപ്പെട്ടിക്കൂറ്ടുകൾ പുറത്തെടുക്കുകയാണ് . അ തിലെ വള്ളത്തിന്റെ ചിത്രം ഒട്ടനവധി കാഴ്ച്കകളിലേക്കും അനുഭവങ്ങളിലേക്കും കടന്നു ചെല്ലുന്നു . അവരെത്രമാത്രം ഒരു ഗ്രമീണ ജീവിതം കൊതിക്കുന്നു ! അതിനിടയിലാണു തീപ്പെട്ടി ഭാഗം വെക്കാനായി ഒരാൾ കടന്നു വരുന്നത് . പിറ്റേ ഇതെ കാഴ്ചകൾ കണ്ടിരിക്കെ അയാൾ കടന്നുവരുമ്പോൾ ആ സ്ത്രീ യാത്രയായിക്കഴിഞ്ഞിരിക്കുന്നു . ഒരനിമെഷൻ ചിത്രത്തിന് ഇത്രയധികം ആശയങ്ങൾ തരാൻ കഴിഞ്ഞു . പശ്ചാത്തലശബ്ദം കൊണ്ടും ആവിഷ്കാരരീതികൊണ്ടും എത്ര ആകർഷകം! ഒരു നല്ല കാഴ്ച്ചാനുഭവം............നന്ദി........... ഐശ്വര്യ എം 8)

2 comments:

  1. വിരസമായ റ്റി വി, പതിവു കച്ചവട സിനിമകൾ ,ഇവ കണ്ടൂ ഇതാണു സിനിമ എന്നു തെറ്റിദ്ധരുക്കുന്ന പുതിയ തലമുറക്ക് ഒരു ഫിലിംഫെസ്റ്റിവലിലൂടെ കുറെ നല്ലസിനിമകൾ കാണിക്കുവാൻ ഹരിത ഫിലിംക്ലബ് മുൻ കൈ എടുത്തു. കാണിച്ച് ദേശീയ അന്തർദ്ദേശീയസിനികളെക്കുരിച്ചുള്ള കുട്ടികളുടെ പ്രതികരണത്തിൽ ആദ്യത്തെത് 8-ആംക്ലാസ്സിലെ ഐശ്വര്യയുടേതായിരുന്നു.

    ReplyDelete
  2. gud..attempt.
    let students watch more movies..

    ReplyDelete