Tuesday, February 22, 2011
സിനിമകച്ചവടത്തിനുള്ളതല്ല...
മനസ്സിൽ ത്തറച്ച കുറെ സിനിമകൾ......ചിലത് രസിപ്പിച്ചു..ചിലത് ചിന്തിപ്പിച്ചു.... മനുഷ്യലക്ഷങ്ങളുടെ , മുടികൊണ്ട് കമ്പിളിവസ്ത്രവും.എല്ലൂ കൊണ്ട് വളവും നിർമ്മിച്ചത് പൊലുള്ള ക്രൂരത കാണിച്ചു തന്ന‘ നൈറ്റ് ആന്റ്ഫൊഗ്”മനസ്സിൽ നിന്നു മയുന്നില്ല..... കേരളകഫെയിലെ, ബ്രിദ്ജ്, മകൾ, ഓഫ് സീസൺ , പുറംകാഴ്ചകൾ എന്നിവയെല്ലാം , മലയാളസിനിമയിലുണ്ടായ നല്ല മാറ്റങ്ങളായി കാണാം . ഏതായലും എന്റെ മനസ്സിൽ ഈ ഫെസ്റ്റിവൽ കുറെ ചൊദ്യങ്ങളുയർത്തി . സിനിമ വെറും കച്ചവടവസ്തൂവാണോ ? നമ്മുടെ നാട്ടിൽ എന്താണ് നല്ല സിനിമ പിറക്കാത്തത്.....? ഫാത്തിമ ഷഹർബാൻ . 9 ആം ക്ലാസ് .
Saturday, February 12, 2011
അലീന . പി പറയുന്നു
THE EARTH"S VOICE

PREETHA NAIR .P
The earth is trying badly
To keep her safe but, hardly
She could stand erectly and smile
Had she gone too old and pale ?
We made her so by ripping her
We" heaped" alover dream with no care
Dumped our vices deep in her
She cried not, but took our care.
But now I ?
With a "shake" she wakens us
To change our mind and open eyes
She" washes' off all our dirt
Lets, here our our voice
സഫ് വാനത്ത് സിനിമാനുഭവങ്ങൾ ഇങ്ങനെ പങ്കു വച്ചൂ

Wednesday, February 9, 2011
മുഹ്സിന പറയുന്നു
സ്കൂളിൽ നടന്ന ഫിലിം ഫെസ്റ്റിവൽ വേറിട്ട ഒരു അനുഭവമായിരുന്നു. നൈറ്റ് ആന്റ് ഫോഗ് , പ്രിന്റെഡ് റെയിൻബൊ, ഇവ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു . വീട്ടിൽ ദിവസവും കാണുന്ന സിനിമകളിൽ നിന്ന് തികച്ചും വ്യത്യാസം.......ഇങ്ങനത്തെ അവസരങ്ങളിനിയുമുണ്ടാകട്ടെ......... മുഹ്സിന 8 -ആം തരം.
Monday, February 7, 2011
ഞാൻ കണ്ട സിനിമ
(ഇന്നത്തെ ഫിലിം ഫെസ്റ്റിവലിൽ വരാതിരുന്നാൽ അതുജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാകുമായിരുന്നു . കാണിച്ചേ എല്ലാസിനിമകളുംനല്ലതയിരുന്നുവെങ്കിലും ഗീതാഞ്ജാലി റാവുവിന്റെ പ്രിന്റെഡ് റെയിൻ ബൊ എന്ന ആനിമേഷൻ ചിത്രം എന്നെ വല്ലാതെ വേറിട്ടൊരു അനുഭവമായിരുന്നു. ) വിരസമായ നഗരജീവിതത്തിനിടയിൽ വർണ്ണ്ശബളമായതീപ്പെട്ടിക്കൂടുകളെ സ്നേഹിച്ച് തന്റെ ഫാന്റസികൽ നെയ്തൂകൂട്ടുന്ന സ്ത്രീ- അതാണു ഗീതാഞലിറാവുവിന്റെ“ പ്രിന്റെഡ് റെയിൻബൊ”.കാൻ ഫെസ്റ്റിവലിൽ സമ്മാനിതമായ ആനിമേഷൻ ചിത്രമാണിത്. കഥ തുടങ്ങുന്നത് മഴയുള്ള ഒരു ദിവസമാണ് . തന്റെ പൂച്ച് കുറുകെ ചാടുമ്പോൾ പതിവു പോലെ എണീക്കുകയാണ് .തന്റെ പതിവു ജോലികളുടെ തനിയാവർത്തനങ്ങളും ആഎകാന്തതയും ഉണ്ടാക്കുന്ന മടുപ്പ് നമ്മിലേക്കും പകർന്നു നൽകാപ്പെടുന്നു . പണികളെല്ലാം കഴിഞ്ഞ് അവർ മറ്റ് ഫ്ലാറ്റ് റൂമുകളിലേക്ക് നോക്കി നിൽക്കുകയാണ് .മുകളിലെ ആൾ ചെടിക്കു വെള്ളമൊഴിക്കുമ്പോൽ താഴത്തെ ആൾ കുട പിടിച്ചിരിക്കുന്നതും മട്ടുപ്പവിലേ ഇത്തിരി സ്ഥലത്ത് കുട്ടികൾക്രിക്കറ്റു കളിക്കുന്നതും ആദ്യം നമ്മെ രസിപ്പിക്കുമെങ്കിലും ഒന്നോർത്താൽ എത്ര ദയനീയമാണ് ആ നാലു ചുമരുകൾക്കിടയിലെ ജീവിതം ! മഴ ശക്തമാകുമ്പോൾ അവർ പെട്ടി തുറന്ന് തീപ്പെട്ടിക്കൂറ്ടുകൾ പുറത്തെടുക്കുകയാണ് . അ തിലെ വള്ളത്തിന്റെ ചിത്രം ഒട്ടനവധി കാഴ്ച്കകളിലേക്കും അനുഭവങ്ങളിലേക്കും കടന്നു ചെല്ലുന്നു . അവരെത്രമാത്രം ഒരു ഗ്രമീണ ജീവിതം കൊതിക്കുന്നു ! അതിനിടയിലാണു തീപ്പെട്ടി ഭാഗം വെക്കാനായി ഒരാൾ കടന്നു വരുന്നത് . പിറ്റേ ഇതെ കാഴ്ചകൾ കണ്ടിരിക്കെ അയാൾ കടന്നുവരുമ്പോൾ ആ സ്ത്രീ യാത്രയായിക്കഴിഞ്ഞിരിക്കുന്നു . ഒരനിമെഷൻ ചിത്രത്തിന് ഇത്രയധികം ആശയങ്ങൾ തരാൻ കഴിഞ്ഞു . പശ്ചാത്തലശബ്ദം കൊണ്ടും ആവിഷ്കാരരീതികൊണ്ടും എത്ര ആകർഷകം! ഒരു നല്ല കാഴ്ച്ചാനുഭവം............നന്ദി........... ഐശ്വര്യ എം 8)
Sunday, February 6, 2011
Subscribe to:
Posts (Atom)