Saturday, February 12, 2011

സഫ് വാനത്ത് സിനിമാനുഭവങ്ങൾ ഇങ്ങനെ പങ്കു വച്ചൂ

ഫിലിം ഫെസ്റ്റിവൽ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ഞങ്ങൾ ചർച്ചചെയ്തത് ‘ദി റെഡ് ബലൂൺ’ ‘ദിബ്രിഡ്ജ് ‘എന്നീ സിനിമകളെ ക്കുറിച്ചായിരുന്നു. ബലൂൺ പൊട്ടിയപ്പൊൾ സത്യത്തിൽ ആരോ നമ്മെ വിട്ടുപിരിഞ്ഞു പോയതുപൊലെ തോന്നി . ഹിറ്റ്ലെറുടെ ക്രുരത കാണിക്കുന്ന ‘നൈറ്റ് അന്റ് ഫോഗ്’മനസ്സിനെ ഒരു പാട് അസ്വസ്തമാക്കി . ഹിറ്റ്ലറെ ക്കുറിച്ചുള്ള ദി ട്രിയംഫ്’ കണ്ടപ്പൊൾ അതു വരെ ഹിറ്റ്ലറോടുണ്ടായിരുന്ന കാഴ്ച്ചപ്പാട് മാറി .. അതാണ് സിനിമയുടെ ശക്തി ...കാഴ്ചയിലെ വിസ്മയം ! മമ്മൂട്ടി നായകനായ പുറം കാഴ്ച്ചകൾ നമുക്ക് ഉൾക്കാഴ്ച്ചയുണ്ടാക്കുമെന്ന് സംശയമില്ല.. ഏതായലും കാഴ്ച്ചയിലെ നവ്യാനുഭവങ്ങൾ പകർന്നു കൊടുത്ത “ഹരിത“ ഫിലിം ക്ലബ്ബിന് നന്ദി................... സഫ് വനത്ത് .8 ഡി

No comments:

Post a Comment