Saturday, February 12, 2011

അലീന . പി പറയുന്നു

ആ ഞാ യർ മറക്കാൻ കഴിയത്ത ഒരു ദിവസമായി ! യഥാർത്ഥത്തിൽ സിനിമയിലെ സൂപ്പർസ്റ്റാർ സിനിമ തന്നെ എന്ന് മനസ്സിലായി . എല്ലാം ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന ഇക്കാ‍ലത്ത് ദി ബ്രിഡ്ജ് ‘ മനസ്സിൽ തട്ടാതിരിക്കില്ല...ഉൾക്കാഴ്ച്ചയിലേക്ക് നമ്മളെ എത്തിക്കുന്ന സിനിമയാണ് മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിക്കുന്ന “പുറം കാഴ്ച്ചകൾ .“ ഓഫ് സീസൺ , ആഗോഅള സാമ്പത്തിക മാന്ദ്യത്തിന്റെ കഥ് പറയുന്നു . ദാരിദ്ര്യം കാരണം മക്കളെ വിൽക്കുന്നവരു ടെ കഥയായ “മകൾ “ഞങ്ങളൂടെ കണ്ണുകളെ ഈറനണിയിച്ചു . എന്നൽ ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയ ഹിറ്റ്ലറുടെ ക്രൂരത വെളിവാക്കുന്ന “ദി നൈറ്റ് ആന്റ് ഫോഗ് “ശ്വാസമടക്കിപ്പിടിച്ചാ‍ണ് കണ്ടത് . മരിച്ചയാളുകളുടെ മുടിയിൽ നിന്നു കമ്പിളിവസ്ത്രങ്ങളും അസ്ഥിയിൽ നിന്നും വളവും നിർമ്മിച്ച ഈ ക്രൂരതക്കു സമാനമായി ലോകത്ത് മറ്റൊന്നില്ല . ഒരു ചുവന്ന ബല്ലൂണും കുട്ടിയും ഞങ്ങളെ കുറച്ചൊന്നുമല്ല ആകർഷിച്ചത് . ഒന്നില്ലതാവുമ്പോൾ അത് ഒരായിരമായി തിരിച്ചുവരും എന്നൊരു സന്ദേശം ഇതിലുണ്ടെന്നണ് എനിക്കു തോന്നിയത് . പിന്നീടു കണ്ട നർമ്മദാ സോങ്ങും എർത്ത് സോങ്ങും മനുഷ്യനും പരിസ്തിതിയും തമ്മിലുള്ള ബന്ധത്തെ വിളിച്ചോതുന്നു. അ ന്തരിച്ച ഹിന്ദി ഗയകൻ കിഷോർ കുമാർ പാടിയ അണുവായുധത്തിനെതിരെയുള്ളഗാനം വൈജ്ഞനികം കൂടിയായിരുന്നു . പി വത്സലയുടെ “കാവൽ ‘ഒരുക്കിയ കൂട്ടുകാരെ അഭിനന്ദിക്കണം ..വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഒരു മനുഷ്യൻ’ഒരു കഥയിൽ നിന്ന് കാഴ്ചയിലേക്കുവന്നപ്പോളുണ്ടായ വ്യത്യസം തിരിച്ചറിയാൻ കഴിഞ്ഞു .. ഇത് ഒരുക്കിത്തന്ന ഞങ്ങളുടെ അധ്യപകരോട് എന്നും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.....നന്ദി

No comments:

Post a Comment