
Tuesday, June 14, 2011
Monday, June 13, 2011
വെട്ടത്തൂർ സ്കൂളിന്റെ അഭിമാനമായി സലീൽ, അനന്തപുരിയിലേക്ക്
Sunday, June 12, 2011
നിശ്ശബ്ദപ്രണവം
നമുക്ക് പരസ്പരം മറക്കനാവില്ല , മൂന്നു വർഷം ക്ലാസ്സ് അധ്യപകനായത്കൊണ്ട് മാത്രമല്ല..... ക്ലാസ്സിൽ എല്ലവരെയും ഒരു പോലെ കണ്ടിരുന്നുവെങ്കിലും , വിനയം കൊണ്ടും ലാളിത്യം കൊണ്ടും, സ്നേഹം കൊണ്ടും പ്രണവ് ഞങ്ങളെ ആകർഷിച്ചൂ . കൊല്ലത്തുവച്ചുനടന്ന കുട്ടികളുടെ ചലച്ചിത്രമേളയിൽ പങ്കെടുത്തദിവസം ഞാനോർക്കുന്നു. മഹാനടൻ മധുസറിന്റെ കയ്യിൽനന്നും സമ്മാനം വാങ്ങുമ്പോൾ അതു എന്റെ കൂടി ആദ്യത്തെ അനുഭവമായി . നമ്മുടെ ക്ലാസ്സ് റൂം ചിന്തകളുടെ അവിശ്വസനീയമായ വിജയം.... തുടർന്ന് വെട്ടത്തൂരിന്റെ ചരിത്രരചനക്കും ചെറുതുള്ളികൾ എന്ന ചിത്രത്തിനും വേണ്ടി അവധിക്കാലം മുഴുവൻ തന്നെ ചെലവഴിച്ചു . എത്ര തവണ ഞാൻ വീട്ടിലേക്ക് ഫൊൺ ചെയ്തിട്ടുണ്ടാവും? വീട്ടുകാർക്ക് പ്രയാസമുണ്ടായിട്ടുണ്ടാവുമെന്ന് ഞാൻ സംശയിച്ചിരുന്നു . പ്രണവ് ,കൂടെയുള്ള കുറെയധികം കൂട്ടുകാരെ ജയിപ്പിക്കനോ മികവിലേക്കെത്തിക്കാനോ സാധിച്ചിട്ടുണ്ടവും തീർച്ച . അതെ നമ്മുടെ ജീവിതം മറ്റുള്ളവർക്കു വേണ്ടിഉപയോഗിക്കുക തന്നെയാണു വേണ്ടത്. ഈ A+ അതുകോണ്ടു തന്നെ തിളക്കമുള്ളതാണ് . എത്ര ഉയരത്തിൽ എത്തിയാലും“ തന്നാൽ കരേറേണ്ടവർ“ ഉണ്ടെന്ന ഓർമ്മ ഉണ്ടായിരിക്കുക....... സ്നേഹപൂർവ്വം Radhakrishnan tk
വിജയത്തിന്റെ പ്രണവമന്ത്രം.....
പ്രണവിന്റെ ഫുൾ A+ വിജയത്തിനു തിളക്കം കൂടും. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യത്തേതാണെന്നതു മാത്രമല്ല സവിശേഷത. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു .കഴിഞ്ഞ വർഷം പ്രാദേശികചരിത്ര ഡോക്യുമെന്ററിയുടെ പ്രധാന അണിയറപ്രവർത്തകനായിരുന്നു . ഗവേഷണം അഭിമുഖം, ചിത്രീകരണം, ശബ്ദലേഖനം തുടങ്ങി , എല്ലാം പ്രണവിന്റെ നിശ്ശബ്ദപ്രവർത്തനത്തിന്റെ ഫലമായിരുന്നു . സംവിധാനം നിർവ്വഹിച്ച മറ്റൊരു ഫിലിം ഈവർഷം ഇറങ്ങനാരിക്കുന്നു. ഇതിനു വേണ്ടി യെല്ലാം മാസങ്ങളോളം യാത്ര നടത്തിയിട്ടുണ്ട് . അവധിദിനങ്ങളിൽ 7 മണിക്ക് സ്കൂളിലെത്തി ഹരിതസേവനങ്ങളിൽ മുഴുകുവാൻ മറ്റൂ കുട്ടികൾക്കൊപ്പം മുന്നിൽ പ്രണവുമുണ്ടാകും. അതുകൊണ്ടുതന്നെ ഇതിനു പത്തരമാറ്റ് തിളക്കമുണ്ട് .
Sunday, March 6, 2011
യാത്രയയപ്പ്
Subscribe to:
Posts (Atom)

