Sunday, June 12, 2011

നിശ്ശബ്ദപ്രണവം


നമുക്ക് പരസ്പരം മറക്കനാവില്ല , മൂന്നു വർഷം ക്ലാസ്സ് അധ്യപകനായത്കൊണ്ട് മാത്രമല്ല..... ക്ലാസ്സിൽ എല്ലവരെയും ഒരു പോലെ കണ്ടിരുന്നുവെങ്കിലും , വിനയം കൊണ്ടും ലാളിത്യം കൊണ്ടും, സ്നേഹം കൊണ്ടും പ്രണവ് ഞങ്ങളെ ആകർഷിച്ചൂ . കൊല്ലത്തുവച്ചുനടന്ന കുട്ടികളുടെ ചലച്ചിത്രമേളയിൽ പങ്കെടുത്തദിവസം ഞാനോർക്കുന്നു. മഹാനടൻ മധുസറിന്റെ കയ്യിൽനന്നും സമ്മാനം വാങ്ങുമ്പോൾ അതു എന്റെ കൂടി ആദ്യത്തെ അനുഭവമായി . നമ്മുടെ ക്ലാസ്സ് റൂം ചിന്തകളുടെ അവിശ്വസനീയമായ വിജയം.... തുടർന്ന് വെട്ടത്തൂരിന്റെ ചരിത്രരചനക്കും ചെറുതുള്ളികൾ എന്ന ചിത്രത്തിനും വേണ്ടി അവധിക്കാലം മുഴുവൻ തന്നെ ചെലവഴിച്ചു . എത്ര തവണ ഞാൻ വീട്ടിലേക്ക് ഫൊൺ ചെയ്തിട്ടുണ്ടാവും? വീട്ടുകാർക്ക് പ്രയാസമുണ്ടായിട്ടുണ്ടാവുമെന്ന് ഞാൻ സംശയിച്ചിരുന്നു . പ്രണവ് ,കൂടെയുള്ള കുറെയധികം കൂട്ടുകാരെ ജയിപ്പിക്കനോ മികവിലേക്കെത്തിക്കാനോ സാധിച്ചിട്ടുണ്ടവും തീർച്ച . അതെ നമ്മുടെ ജീവിതം മറ്റുള്ളവർക്കു വേണ്ടിഉപയോഗിക്കുക തന്നെയാണു വേണ്ടത്. ഈ A+ അതുകോണ്ടു തന്നെ തിളക്കമുള്ളതാണ് . എത്ര ഉയരത്തിൽ എത്തിയാലും“ തന്നാൽ കരേറേണ്ടവർ“ ഉണ്ടെന്ന ഓർമ്മ ഉണ്ടായിരിക്കുക....... സ്നേഹപൂർവ്വം Radhakrishnan tk

1 comment:

  1. EE vijayam pranavinu mathram swanthamalla. avanu prothsahanamayirunna oru adyapakantte vijayam koodiyanu.

    ReplyDelete