Monday, December 26, 2011
Wednesday, December 14, 2011
ബഹു; ആര്യാടൻ ഷൌക്കത്ത് ചിത്രം പ്രകാശനം ചെയ്യുന്നു ..
ചെറുതുള്ളികൾ--എന്നകാമ്പസ് ചിത്രത്തിന്റെ പ്രകാശനം
ബഹുമാനപ്പെട്ട എം. എൽ എ.മഞ്ഞളാംകുഴിഅലി ഉദ്ഘാടനവേളയിൽ സദസ്സിനോട് സംവദിച്ചു . “ ഞാൻ ഇരുപതിലധികം സിനിമ നിർമ്മിച്ചു . ദി കിങ്ങ് , അമരം, പൊന്തന്മാട ...ഇങ്ങനെ പൊകുന്നു അവയുടെ ലിസ്റ്റ്.....സ്കൂളിലെ നടകാനുഭവമായിരുന്നു അതിനുള്ള പ്രചോദനം . “ കുട്ടികൾ ആവേശത്തോടെയാണു അദ്ദേഹത്തെ ശ്രവിച്ചത് . പിന്നെ പുതിയ കെട്ടിടത്തിനുള്ള വാഗ്ദാനവും......
Thursday, November 10, 2011
മനോരമ വാർത്ത.
Saturday, September 24, 2011
Wednesday, September 21, 2011
വിദ്യാരംഗം ശിൽപ്പശാല. (സംഗീതമേജീവിതം , നാട്ടകം)

വെട്ടത്തുർ ഗവ ഹയർസെക്കന്ററിസ്ക്കൂളിൽ , വിദ്യാരംഗം കലാസാഹിത്യവേദി
സംഘടിപ്പിച്ച “ സംഗീതമേജീവിതം” ശിൽപ്പശാല അറിവിന്റെയും
ആസ്വാദനത്തിന്റെയും പുത്തൻ തലങ്ങളിലേക്ക് കുട്ടികളെ നയിക്കുതായിരുന്നു.
. സംഗീതവും ജീവിതവും തമ്മിലുള്ള ബന്ധം ഹിന്ദുസ്ഥാനി , കർണാട്ടിക് ,
സംഗീതത്തിന്റെ സോദാ ഹരണാവതരണത്തിലൂടെ ആസ്വാദ്യകരമാക്കിയത് , ശ്രീമതി . എ
.വിജയകുമാരിറ്റീച്ചറായിരുന്നു . തുടർന്ന് 8,9,10 ക്ലാസ്സുകളിലെ
കവിതകളുടെ കൊറിയോഗ്രഫി ചെയ്യൂന്ന പ്രവർത്തനത്തിലും ടീച്ചർ ആവേശമായി .
മലയാളത്തിന്റെ പ്രസിദ്ധകവികളുടെ കവിതകൾ ഈരീതിയിൽ
അവതരിപ്പിച്ചത് നവ്യാനുഭവമായി .
.
,
ഉച്ചക്കുശേഷം നാടകക്കളരിയായ “നാട്ടകം’ പരിപാടിയിൽ
കുട്ടികൾ 8, 9, 10 ക്ലാസ്സുകളിലെ കഥകൾ കാലിക പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ
(നാടിന്റെ അകം) നാടകം നിർമ്മിച്ച് അവതരിപ്പിച്ചു . വളർന്നുവരുന്ന
അന്ധവിശ്വാസവും, സ്ത്രീകളും, കുട്ടികളും, ദരിദ്രരും നേരിടുന്ന അവഗണനയും
എല്ലാം സമകാലികസമൂഹത്തിന്റെ നേർക്കാഴ്ച്ചകളായി . “ നാട്ടക“ത്തിനു
കുട്ടികളെ നയിച്ചത് ശ്രി ജയപ്രകാശ് മാസ്റ്റർ ആയിരുന്നു .
വിദ്യഭ്യാസത്തിലെ ജ്ഞാന നിർമിതിയടക്കമുള്ള പുത്തൻ പ്രവണതകൾ ക്ലാസ്തലത്തിലും സ്കൂൾ
തലത്തിലും നടപ്പിലാക്കുന്ന ഈ ശിൽപ്പശാല ഉദ്ഘാടനം ചെയ്തത് പി.റ്റി എ
പ്രസിഡന്റ് ശ്രീ. അബ്ദുൾ മജീദും , ആദ്ധ്യക്ഷം വഹിച്ചത് വാർഡ് മെമ്പറായ എം
. സൈദലവി മാസ്റ്ററുമാണ് . വിദ്യാരംഗം ചെയർപേഴ്സൺ സുമയ്യറ്റീച്ചർ സ്വാഗതം
പറഞ്ഞു . കൺ വീനർ ഐശ്വര്യ എം റിപ്പോർട് അവതരിപ്പിച്ചു . അധ്യാപകരായ, കെ .എ . ജാന കി, ആശിസ് , ഫിലിം
ക്ലബ് കൺ വീനർ രാധാകൃ ഷ്ണൻ എന്നിവർ പങ്കെടുത്തു .
സംഘടിപ്പിച്ച “ സംഗീതമേജീവിതം” ശിൽപ്പശാല അറിവിന്റെയും
ആസ്വാദനത്തിന്റെയും പുത്തൻ തലങ്ങളിലേക്ക് കുട്ടികളെ നയിക്കുതായിരുന്നു.
. സംഗീതവും ജീവിതവും തമ്മിലുള്ള ബന്ധം ഹിന്ദുസ്ഥാനി , കർണാട്ടിക് ,
സംഗീതത്തിന്റെ സോദാ ഹരണാവതരണത്തിലൂടെ ആസ്വാദ്യകരമാക്കിയത് , ശ്രീമതി . എ
.വിജയകുമാരിറ്റീച്ചറായിരുന്നു . തുടർന്ന് 8,9,10 ക്ലാസ്സുകളിലെ
കവിതകളുടെ കൊറിയോഗ്രഫി ചെയ്യൂന്ന പ്രവർത്തനത്തിലും ടീച്ചർ ആവേശമായി .
മലയാളത്തിന്റെ പ്രസിദ്ധകവികളുടെ കവിതകൾ ഈരീതിയിൽ
അവതരിപ്പിച്ചത് നവ്യാനുഭവമായി .
.
,
ഉച്ചക്കുശേഷം നാടകക്കളരിയായ “നാട്ടകം’ പരിപാടിയിൽ
കുട്ടികൾ 8, 9, 10 ക്ലാസ്സുകളിലെ കഥകൾ കാലിക പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ
(നാടിന്റെ അകം) നാടകം നിർമ്മിച്ച് അവതരിപ്പിച്ചു . വളർന്നുവരുന്ന
അന്ധവിശ്വാസവും, സ്ത്രീകളും, കുട്ടികളും, ദരിദ്രരും നേരിടുന്ന അവഗണനയും
എല്ലാം സമകാലികസമൂഹത്തിന്റെ നേർക്കാഴ്ച്ചകളായി . “ നാട്ടക“ത്തിനു
കുട്ടികളെ നയിച്ചത് ശ്രി ജയപ്രകാശ് മാസ്റ്റർ ആയിരുന്നു .
വിദ്യഭ്യാസത്തിലെ ജ്ഞാന നിർമിതിയടക്കമുള്ള പുത്തൻ പ്രവണതകൾ ക്ലാസ്തലത്തിലും സ്കൂൾ
തലത്തിലും നടപ്പിലാക്കുന്ന ഈ ശിൽപ്പശാല ഉദ്ഘാടനം ചെയ്തത് പി.റ്റി എ
പ്രസിഡന്റ് ശ്രീ. അബ്ദുൾ മജീദും , ആദ്ധ്യക്ഷം വഹിച്ചത് വാർഡ് മെമ്പറായ എം
. സൈദലവി മാസ്റ്ററുമാണ് . വിദ്യാരംഗം ചെയർപേഴ്സൺ സുമയ്യറ്റീച്ചർ സ്വാഗതം
പറഞ്ഞു . കൺ വീനർ ഐശ്വര്യ എം റിപ്പോർട് അവതരിപ്പിച്ചു . അധ്യാപകരായ, കെ .എ . ജാന കി, ആശിസ് , ഫിലിം
ക്ലബ് കൺ വീനർ രാധാകൃ ഷ്ണൻ എന്നിവർ പങ്കെടുത്തു .
Monday, August 29, 2011
കർഷകദിനം - ചിങ്ങം 1
Wednesday, August 17, 2011
Sunday, July 31, 2011
സ്നേഹം ഒരു പ്രവാഹമാണ്.....പുഴയും........

പിടയുന്ന പുഴയുടെ കഥക്ക് ദൃശ്യാവിഷ്കാരമൊരുക്കി വിദ്യാര്‍ഥികള്‍
http://www.madhyamam.com/news/
പെരിന്തല്‍മണ്ണ: അതിജീവനത്തിനായി പിടയുന്ന പുഴയുടെ ആത്മനൊമ്പരത്തിന് വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ദൃശ്യാവിഷ്കാരമൊരുക്കുന്നു. സ്കൂളിലെ ഹരിത ഫിലിം ക്ലബിന്റെ നാലാമത്തെ ഹ്രസ്വചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്ന 'ചെറുതുള്ളികള്‍'.
Sunday, July 17, 2011
യാത്രയയപ്പ് മ റുപടി പ്രസംഗം .
“എന്റെ ജീവിതം കണക്കു കൂട്ടലുകളില്ലത്തത് . 10 -ൽ അധ്യയനം നിർത്തിയ എന്നെ മാധവന്‍മാഷ് നിർബന്ധിച്ച് കോളേജിൽ , ചേരാനിടയായി . പിന്നീടങ്ങോട്ടുള്ള എന്റെ ഉയർച്ചയിൽ എന്റെ ആഗ്രഹമോ നി യന്ത്ര ണമോ ഉണ്ടായിരുന്നില്ല . എനിക്ക് ആഗ്രഹങ്ങളില്ല . . ഈ സ്കൂളിൽ ഹെഡ് ആയി വരുക , എന്നതും കാലം തീരുമാനിക്കട്ടെ . വിധിയിലും , ദൈവത്തിലും വിശ്വസിക്കുന്നു . ആ വിശ്വാസത്തിനു മതമില്ല . എന്റെ കൂട്ടുകാരിൽ പകരും ഇന്ന് ജീവിച്ചിരിക്കുന്നില്ല . “ രാജന്മാഷുടെ മറുപടിയിൽ നിറയെ ഫിലോസഫിയായിരുന്നു . പിന്നെ വെട്ടത്തൂർ സ്കുളിന്റെ ചരിത്രവും ...
Tuesday, July 12, 2011
Sunday, July 10, 2011
Saturday, June 25, 2011
സ്മരണ......
ശാക്തീകരണക്ലാസ്സുകൾ
Tuesday, June 21, 2011
സ്വാതന്ത്ര്യം........ഒന്നു ചിരിക്കാൻ?
Saturday, June 18, 2011
കണക്കുകൾക്ക് അതീതം......
Friday, June 17, 2011
NEWS LAST WEEK
from GHSS Vettathur
MALAYALA MADHURIMA
WAIT FOR A NEW PROJECT FOR THE UP LIFT OF PUPILS POOR IN MALAYALAM.
FORMATION OF THE ENGLISH ASSOCIATION LAST FRIDAY STUDENTS GATHERED IN THE SMART ROOM FOR THE FORMATION OF THE ENGLISH CLUB. MORE INFORMATIVE COMPETITIONS AND DEBATES ARE TO BE CONDUCTED THE NEXT WEEK.
COUNSELLING CLASSES FOR THE PARENTS
NEXT WEEK THERE WILL BE A COUNSELLING CLASS FOR THE PARENTS OF THE TENTH STANDARD STUDENTS.
CLASS LIBRARY IN 9.B
Pupils in 9.B class collected books for their class library. Now pupils needn't to shout in the class during free periods- says the class leader, Fathimathul Hisana.
Tuesday, June 14, 2011
Monday, June 13, 2011
വെട്ടത്തൂർ സ്കൂളിന്റെ അഭിമാനമായി സലീൽ, അനന്തപുരിയിലേക്ക്
Sunday, June 12, 2011
നിശ്ശബ്ദപ്രണവം
നമുക്ക് പരസ്പരം മറക്കനാവില്ല , മൂന്നു വർഷം ക്ലാസ്സ് അധ്യപകനായത്കൊണ്ട് മാത്രമല്ല..... ക്ലാസ്സിൽ എല്ലവരെയും ഒരു പോലെ കണ്ടിരുന്നുവെങ്കിലും , വിനയം കൊണ്ടും ലാളിത്യം കൊണ്ടും, സ്നേഹം കൊണ്ടും പ്രണവ് ഞങ്ങളെ ആകർഷിച്ചൂ . കൊല്ലത്തുവച്ചുനടന്ന കുട്ടികളുടെ ചലച്ചിത്രമേളയിൽ പങ്കെടുത്തദിവസം ഞാനോർക്കുന്നു. മഹാനടൻ മധുസറിന്റെ കയ്യിൽനന്നും സമ്മാനം വാങ്ങുമ്പോൾ അതു എന്റെ കൂടി ആദ്യത്തെ അനുഭവമായി . നമ്മുടെ ക്ലാസ്സ് റൂം ചിന്തകളുടെ അവിശ്വസനീയമായ വിജയം.... തുടർന്ന് വെട്ടത്തൂരിന്റെ ചരിത്രരചനക്കും ചെറുതുള്ളികൾ എന്ന ചിത്രത്തിനും വേണ്ടി അവധിക്കാലം മുഴുവൻ തന്നെ ചെലവഴിച്ചു . എത്ര തവണ ഞാൻ വീട്ടിലേക്ക് ഫൊൺ ചെയ്തിട്ടുണ്ടാവും? വീട്ടുകാർക്ക് പ്രയാസമുണ്ടായിട്ടുണ്ടാവുമെന്ന് ഞാൻ സംശയിച്ചിരുന്നു . പ്രണവ് ,കൂടെയുള്ള കുറെയധികം കൂട്ടുകാരെ ജയിപ്പിക്കനോ മികവിലേക്കെത്തിക്കാനോ സാധിച്ചിട്ടുണ്ടവും തീർച്ച . അതെ നമ്മുടെ ജീവിതം മറ്റുള്ളവർക്കു വേണ്ടിഉപയോഗിക്കുക തന്നെയാണു വേണ്ടത്. ഈ A+ അതുകോണ്ടു തന്നെ തിളക്കമുള്ളതാണ് . എത്ര ഉയരത്തിൽ എത്തിയാലും“ തന്നാൽ കരേറേണ്ടവർ“ ഉണ്ടെന്ന ഓർമ്മ ഉണ്ടായിരിക്കുക....... സ്നേഹപൂർവ്വം Radhakrishnan tk
വിജയത്തിന്റെ പ്രണവമന്ത്രം.....
പ്രണവിന്റെ ഫുൾ A+ വിജയത്തിനു തിളക്കം കൂടും. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യത്തേതാണെന്നതു മാത്രമല്ല സവിശേഷത. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു .കഴിഞ്ഞ വർഷം പ്രാദേശികചരിത്ര ഡോക്യുമെന്ററിയുടെ പ്രധാന അണിയറപ്രവർത്തകനായിരുന്നു . ഗവേഷണം അഭിമുഖം, ചിത്രീകരണം, ശബ്ദലേഖനം തുടങ്ങി , എല്ലാം പ്രണവിന്റെ നിശ്ശബ്ദപ്രവർത്തനത്തിന്റെ ഫലമായിരുന്നു . സംവിധാനം നിർവ്വഹിച്ച മറ്റൊരു ഫിലിം ഈവർഷം ഇറങ്ങനാരിക്കുന്നു. ഇതിനു വേണ്ടി യെല്ലാം മാസങ്ങളോളം യാത്ര നടത്തിയിട്ടുണ്ട് . അവധിദിനങ്ങളിൽ 7 മണിക്ക് സ്കൂളിലെത്തി ഹരിതസേവനങ്ങളിൽ മുഴുകുവാൻ മറ്റൂ കുട്ടികൾക്കൊപ്പം മുന്നിൽ പ്രണവുമുണ്ടാകും. അതുകൊണ്ടുതന്നെ ഇതിനു പത്തരമാറ്റ് തിളക്കമുണ്ട് .
Sunday, March 6, 2011
യാത്രയയപ്പ്
Tuesday, February 22, 2011
സിനിമകച്ചവടത്തിനുള്ളതല്ല...
മനസ്സിൽ ത്തറച്ച കുറെ സിനിമകൾ......ചിലത് രസിപ്പിച്ചു..ചിലത് ചിന്തിപ്പിച്ചു.... മനുഷ്യലക്ഷങ്ങളുടെ , മുടികൊണ്ട് കമ്പിളിവസ്ത്രവും.എല്ലൂ കൊണ്ട് വളവും നിർമ്മിച്ചത് പൊലുള്ള ക്രൂരത കാണിച്ചു തന്ന‘ നൈറ്റ് ആന്റ്ഫൊഗ്”മനസ്സിൽ നിന്നു മയുന്നില്ല..... കേരളകഫെയിലെ, ബ്രിദ്ജ്, മകൾ, ഓഫ് സീസൺ , പുറംകാഴ്ചകൾ എന്നിവയെല്ലാം , മലയാളസിനിമയിലുണ്ടായ നല്ല മാറ്റങ്ങളായി കാണാം . ഏതായലും എന്റെ മനസ്സിൽ ഈ ഫെസ്റ്റിവൽ കുറെ ചൊദ്യങ്ങളുയർത്തി . സിനിമ വെറും കച്ചവടവസ്തൂവാണോ ? നമ്മുടെ നാട്ടിൽ എന്താണ് നല്ല സിനിമ പിറക്കാത്തത്.....? ഫാത്തിമ ഷഹർബാൻ . 9 ആം ക്ലാസ് .
Saturday, February 12, 2011
അലീന . പി പറയുന്നു
THE EARTH"S VOICE

PREETHA NAIR .P
The earth is trying badly
To keep her safe but, hardly
She could stand erectly and smile
Had she gone too old and pale ?
We made her so by ripping her
We" heaped" alover dream with no care
Dumped our vices deep in her
She cried not, but took our care.
But now I ?
With a "shake" she wakens us
To change our mind and open eyes
She" washes' off all our dirt
Lets, here our our voice
സഫ് വാനത്ത് സിനിമാനുഭവങ്ങൾ ഇങ്ങനെ പങ്കു വച്ചൂ

Wednesday, February 9, 2011
മുഹ്സിന പറയുന്നു
സ്കൂളിൽ നടന്ന ഫിലിം ഫെസ്റ്റിവൽ വേറിട്ട ഒരു അനുഭവമായിരുന്നു. നൈറ്റ് ആന്റ് ഫോഗ് , പ്രിന്റെഡ് റെയിൻബൊ, ഇവ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു . വീട്ടിൽ ദിവസവും കാണുന്ന സിനിമകളിൽ നിന്ന് തികച്ചും വ്യത്യാസം.......ഇങ്ങനത്തെ അവസരങ്ങളിനിയുമുണ്ടാകട്ടെ......... മുഹ്സിന 8 -ആം തരം.
Monday, February 7, 2011
ഞാൻ കണ്ട സിനിമ
(ഇന്നത്തെ ഫിലിം ഫെസ്റ്റിവലിൽ വരാതിരുന്നാൽ അതുജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാകുമായിരുന്നു . കാണിച്ചേ എല്ലാസിനിമകളുംനല്ലതയിരുന്നുവെങ്കിലും ഗീതാഞ്ജാലി റാവുവിന്റെ പ്രിന്റെഡ് റെയിൻ ബൊ എന്ന ആനിമേഷൻ ചിത്രം എന്നെ വല്ലാതെ വേറിട്ടൊരു അനുഭവമായിരുന്നു. ) വിരസമായ നഗരജീവിതത്തിനിടയിൽ വർണ്ണ്ശബളമായതീപ്പെട്ടിക്കൂടുകളെ സ്നേഹിച്ച് തന്റെ ഫാന്റസികൽ നെയ്തൂകൂട്ടുന്ന സ്ത്രീ- അതാണു ഗീതാഞലിറാവുവിന്റെ“ പ്രിന്റെഡ് റെയിൻബൊ”.കാൻ ഫെസ്റ്റിവലിൽ സമ്മാനിതമായ ആനിമേഷൻ ചിത്രമാണിത്. കഥ തുടങ്ങുന്നത് മഴയുള്ള ഒരു ദിവസമാണ് . തന്റെ പൂച്ച് കുറുകെ ചാടുമ്പോൾ പതിവു പോലെ എണീക്കുകയാണ് .തന്റെ പതിവു ജോലികളുടെ തനിയാവർത്തനങ്ങളും ആഎകാന്തതയും ഉണ്ടാക്കുന്ന മടുപ്പ് നമ്മിലേക്കും പകർന്നു നൽകാപ്പെടുന്നു . പണികളെല്ലാം കഴിഞ്ഞ് അവർ മറ്റ് ഫ്ലാറ്റ് റൂമുകളിലേക്ക് നോക്കി നിൽക്കുകയാണ് .മുകളിലെ ആൾ ചെടിക്കു വെള്ളമൊഴിക്കുമ്പോൽ താഴത്തെ ആൾ കുട പിടിച്ചിരിക്കുന്നതും മട്ടുപ്പവിലേ ഇത്തിരി സ്ഥലത്ത് കുട്ടികൾക്രിക്കറ്റു കളിക്കുന്നതും ആദ്യം നമ്മെ രസിപ്പിക്കുമെങ്കിലും ഒന്നോർത്താൽ എത്ര ദയനീയമാണ് ആ നാലു ചുമരുകൾക്കിടയിലെ ജീവിതം ! മഴ ശക്തമാകുമ്പോൾ അവർ പെട്ടി തുറന്ന് തീപ്പെട്ടിക്കൂറ്ടുകൾ പുറത്തെടുക്കുകയാണ് . അ തിലെ വള്ളത്തിന്റെ ചിത്രം ഒട്ടനവധി കാഴ്ച്കകളിലേക്കും അനുഭവങ്ങളിലേക്കും കടന്നു ചെല്ലുന്നു . അവരെത്രമാത്രം ഒരു ഗ്രമീണ ജീവിതം കൊതിക്കുന്നു ! അതിനിടയിലാണു തീപ്പെട്ടി ഭാഗം വെക്കാനായി ഒരാൾ കടന്നു വരുന്നത് . പിറ്റേ ഇതെ കാഴ്ചകൾ കണ്ടിരിക്കെ അയാൾ കടന്നുവരുമ്പോൾ ആ സ്ത്രീ യാത്രയായിക്കഴിഞ്ഞിരിക്കുന്നു . ഒരനിമെഷൻ ചിത്രത്തിന് ഇത്രയധികം ആശയങ്ങൾ തരാൻ കഴിഞ്ഞു . പശ്ചാത്തലശബ്ദം കൊണ്ടും ആവിഷ്കാരരീതികൊണ്ടും എത്ര ആകർഷകം! ഒരു നല്ല കാഴ്ച്ചാനുഭവം............നന്ദി........... ഐശ്വര്യ എം 8)
Sunday, February 6, 2011
Subscribe to:
Posts (Atom)